Wednesday, November 14, 2007

ഒരു കഥ ഒരു നുണക്കഥ

ശനിയാഴ്ചകളില്‍ അപ്പു ഒറ്റക്കാണ്. അഛനും അമ്മയും ജോലിക്കു പോയാല്‍ അപ്പു വീട്ടില്‍ ഒറ്റക്കാകും. അങ്ങനെ ഒരു ശനിയാഴ്ച്ച പതിവുപോലെ അമ്മ ജോലിക്കു പോകുന്നതും നോക്കിയിരിക്കെ പെട്ടന്നാണ്‍ അപ്പുവിന്‍റെ കണ്ണില്‍ ജനലിലിരിക്കുന്ന പൊതി വന്നു പെട്ടത്.

ആകാംക്ഷയോടെ ജനലിലിനടുത്തെത്തുമ്പോഴേക്കും പൊതി പുറത്തെ ചാറ്റല്‍ മഴയിലേക്കു മറിഞ്ഞു വീണിരുന്നു. ഉടനെ വാതില്‍ തുറന്ന് പുറത്തെത്തിയപ്പോള്‍ അപ്പു കണ്ട കാഴ്ച, പൊതിയില്‍ നിന്നു ഒരു ചെറിയ ആനക്കുട്ടി എഴുന്നേറ്റ് ഓടുന്നു പുറകെ ഒരു വലിയ ആനയും.

ഒരു നിമിഷം തരിച്ചു നിന്നു പോയ അപ്പു അവരുടെ പുറകെ ഓടി. ഓടി ഓടി അവരൊരു പുഴക്കരയിലെത്തി. ഒട്ടും ആലോചിക്കതെ ചെറിയ ആനക്കുട്ടി പുഴ ചാടി അപ്പുറത്തെത്തി., വലിയ ആനക്കത്ര എളുപ്പത്തില്‍ ചാടിക്കടക്കനായില്ല. എങ്കിലും ഒഴുക്കില്ലതെ സ്ഫടികം പോലെ കിടന്നിരുന്ന പുഴയുടെ മീതെക്കൂടി ആന അപ്പുറത്തേക്കു ഓടിക്കടന്നു, പിന്നാലെ അപ്പുവും.

പിന്നെയും കുറെ ദൂരം അവര്‍ ഓടി, കുറച്ചു കൂടി ചെന്നപ്പോള്‍ ഒരു ഓലപ്പുരക്കു മുന്പില്‍ ഒരു കിണ്ടിയിരിക്കുന്നു, ചെറിയ ആനക്കുടി കിണ്ടിയിലേക്കു ചാടി അതിന്‍റെ വാല്‍ ഭാഗത്തുകൂടി പുറത്തേക്കു കടന്നു, വലിയ ആനയും അതുപോലെ തന്നെ ചെയ്തു, പക്ഷെ വലിയ ആനയുടെ വാലു മാത്രം പുറത്തേക്കു വന്നില്ല, വാലില്‍ കുടിങ്ങിയ കിണ്ടിയുമായി വലിയ ആന ചെറിയ ആനയുടെ പുറകെ ഓട്ടം തുടര്‍ന്നു.

ഇനിയും ഓടാന്‍ വയ്യാതെ പോയ ചെറിയ ആനക്കുട്ടി അടുത്തു കണ്ട ആല്‍മരത്തിലേക്കു പിടിച്ചു കയറി. പിന്നാലെ എത്തിയ വലിയ ആനക്കു ആലില്‍ കയറാനായില്ല, എങ്കിലും പ്രതീക്ഷ വിടാതെ ആല്‍ മരച്ചുവട്ടില്‍ വലിയ ആന കാത്തിരുന്നു.

കുറച്ചു കഴിഞ്ഞപ്പോള്‍ ചെറിയ ആനക്കുട്ടിക്കു മൂത്രം ഒഴിക്കാന്‍ തോന്നി, ഒഴിക്കുകയം ചെയ്തു. ഇതു തന്നെ അവസരം എന്നു കരുതിയ വലിയ ആന വള്ളിപോലെ വന്ന മൂത്രത്തില്‍ പിടിച്ചു കയറിത്തുടങ്ങി.

ഭയന്നു പോയ ചെറിയ ആനക്കുട്ടി പെട്ടന്നു മൂത്രം ഒഴിക്കല്‍ നിര്‍ത്തി. പിടിവിട്ടുപോയ വലിയ ആന വലിയൊരു ശബ്ദത്തോടെ മലര്‍ന്നടിച്ചു വീണു ചത്തു പോയി....

11 comments:

കുഞ്ഞന്‍ said...

ഹഹ...

അസ്സല്‍ സത്യമുള്ള കഥ..

പക്ഷെ, കഥയില്‍ അല്പം വ്യത്യാസം, താഴെ ആന വീണില്ല കാരണം അപ്പുവിന്റെ ഇടത്തേ ചെറുവിരലില്‍ ആനയെ താങ്ങി നിര്‍ത്തിയതുകൊണ്ട് ആനക്ക് ഒരു കുഴപ്പവും പറ്റീല്ല...! പക്ഷെ അപ്പു ചത്തുപോയി...!

ഫസല്‍ ബിനാലി.. said...

kunjante abhipraayam adutha kathayil pariganikkaam

സഹയാത്രികന്‍ said...

ഹ ഹ...അടി അടി...
കുട്ടിയാനയുടെ ബുദ്ധി അപാരം... :)

ബാജി ഓടംവേലി said...

നന്നായിരിക്കുന്നു
തുടരുക
ബാജി ബഹറിന്‍
39258308

ദിലീപ് വിശ്വനാഥ് said...

അത് കഷ്ടായി..

ഏ.ആര്‍. നജീം said...

എന്റെ ഫൈസലേ,

ലോകം അവസാനിക്കാറൊക്കെ ആയി എന്ന് കേട്ടിട്ടും ഞാന്‍ വിശ്വസിച്ചിരുന്നില്ല... ഇപ്പൊ തോന്നുന്നു ശരിയാ, ലോകാവസാനമായീ...

ഇതൊക്കെ അതിന്റെ ലക്ഷണങ്ങളാ
:)

ശ്രീഹരി::Sreehari said...

ഹി ഹി... കുട്ടിക്കാലത്ത് യുറീക്കയില്‍ ഇതുപോലുള്ള കഥകള്‍ വരാറുണ്ടായിരുന്നു

ശ്രീ said...

ശ്രീഹരി പറഞ്ഞതു പോലെ കുട്ടിക്കാലത്ത് ഇതു പോലുള്ള ചില കഥകള്‍‌ വായിച്ചത് ഓര്‍‌ക്കുന്നു.

:)

അഭയാര്‍ത്ഥി said...

എടതിരിഞ്ഞീന്ന്‌ വടക്കോട്ട്‌ വച്ചുപിടിപ്പിച്ചാല്‍ തേക്കുമ്മൂല. (ഇടക്ക്‌ ചെത്ത്‌ കള്ള്‌ തരണ ചേട്ടന്‍) ആ പാടത്താണൊ ഇക്കഥയൊക്കെ നടന്നേ?. അതോ പടിഞ്ഞാറ്റയില്‍ കാക്കത്ത്രുതി കടവിലെ ഷാപ്പിലൊ?
പടിയൂരൊ, ചൂലുരൊ എവിടേയാണ്‌ വേദനതിങ്ങും മനസ്സില്‍ നിന്നും വേരോടേ പിഴുതെടുത്ത ഇക്കഥയുടെ ഉത്ഭവം

Murali K Menon said...

നുണക്കഥ പറയാണെങ്കില്‍ ഇങ്ങനെത്തന്നെ പറയണം. ഇഷ്ടായി

ക്രിസ്‌വിന്‍ said...

:)