Friday, November 16, 2007

തൊട്ടു,തൊട്ടില്ല ഞാന്‍

തൊണ്ണൂറുകളിലെ ഒരു നനുത്ത പ്രഭാതം, ഞങ്ങളുടെ ഗ്രാമത്തിലെ ബസ്സ് സ്റ്റോപ്പിലേക്ക് സഹര്‍ഷം മാന്യ പ്രേക്ഷകരെ സ്വാഗതം ചെയ്യുന്നു.............

ദൂരെനിന്നു ചീറിപ്പഞ്ഞു വരുന്ന ബസ്സ് സ്റ്റോപ്പിന്നടുത്തെത്തുമ്പോള്‍ അല്‍പം സ്പീഡ് കുറക്കുന്നു, യാത്രക്കാര്‍ കയറാന്‍ തയ്യാറാകുമ്പോഴേക്കും ബസ്സ് ഇതേ വിദ്യ അടുത്ത സ്റ്റോപ്പില്‍ പ്രയോഗിച്ചു കഴിഞ്ഞിരിക്കും, നിര്‍ത്താതിരിക്കാനുള്ള കാരണം നിസ്സാരം, സ്റ്റോപ്പില്‍ പത്തു പൈസക്കാര്‍ ഓണമാഘോഷിക്കുന്നു. (അന്ന് എസ്സ് റ്റി പത്ത് പൈസയാണ്). തോക്കു ചൂണ്ടി ബസ്സ് നിര്‍ത്താന്‍ ആവശ്യപ്പെട്ടാല്‍ പോലും 'പോനാല്‍ പോകട്ടും പോടൈ' എന്ന ഭാവത്തോടെ ഡ്രൈവര്‍ ബസ്സിന്‍റെ സ്പീഡ് കൂട്ടും.

മന്ത്രിയാകാന്‍ നറുക്കിട്ടപോലെ എങ്ങാനും നറുക്കു കിട്ടി ബസ്സ് നിര്‍ത്താന്‍ ഡ്രൈവര്‍ തീരുമാനിച്ചാല്‍ തന്നെ സ്റ്റോപ്പില്‍ നിന്നും നൂറു മീറ്റര്‍ ദൂരെ നിര്‍ത്തിയിട്ടിരിക്കുന്ന ബസ്സിലേക്ക് കൂട്ടയോട്ടം നടത്തി വിജയിയായി വല്ലവിധേനയും കയറിക്കൂടിയാല്‍ തന്നെ 'കയറി നില്‍ക്കണം ഹെ കുന്തം വിഴുങ്ങിയ കുരങ്ങനെപ്പോലെ നോക്കി നില്‍ക്കുന്നു' എന്ന 'കിളീ' യുടെ ജല്‍പനം മാന്യന്‍മാരായ യാത്രക്കാരെ പ്രകോപിപ്പിക്കുക തന്നെ ചെയ്യും


ഇനിയാണ്‍ കണ്ടക്ടര്‍ എന്ന മഹാ മനസ്ക്കന്‍റെ മണിക്കിലുക്കം. ഗോളിയാണോ ഫോര്‍വേഡാണോ എന്നൊന്നും നോക്കതെ കണ്ണുമടച്ചോരു പ്രസ്താവനയാണ്‍ 'ഫുട്ബോള്‍ കളിക്കുവാനുള്ള സ്ഥലമുണ്ടല്ലടൈ ഒന്നു കയറിനില്‍ക്ക്'

'യാത്ര താള ലയമാക്കണമെന്ന' സര്‍ക്കാറിന്‍റെ ആഗ്രഹം സഫലമാക്കുന്ന റോഡിലൂടി ബസ്സ് അങ്ങോട്ടും ഇങ്ങോട്ടും ആടിയുലഞ്ഞ് യാത്ര ചെയ്യുന്നതിനിടയിലായിരിക്കും ഉദ്യോഗസ്തന്‍മാരുടെ 'ഡ്രം' പോലെയുള്ള ചുടു ചോറ്റിന്‍ പാത്രം എളിയില്‍ വെച്ച് ചൂടു പിടിപ്പിക്കുക. ഇതിനിടെ ബാക്ക് ഡോറിലൂടെ കയറിയ ചെറിയ പെണ്‍കുട്ടിയുടെ കണ്‍മഷി അല്‍പം ഷര്‍ട്ടില്‍ പുരണ്ട് അവളുടെ ഒരു നീണ്ട മുടി ബട്ടണില്‍ ഞാണ്ട് ഇതൊന്നുമറിയാതെ തിടുക്കപ്പെട്ട് വീട്ടിലെത്തുമ്പോഴായിരിക്കും ഭാര്യയുടെ അറത്തുമുറിച്ചുള്ള ചോദ്യം 'ഇതിനാണോ രാവിലെ ഇവിടെ നിന്നുമുള്ള എഴുന്നുള്ളത്ത്?'

6 comments:

പ്രയാസി said...

ഭാര്യയുടെ അറത്തുമുറിച്ചുള്ള ചോദ്യം 'ഇതിനാണോ രാവിലെ ഇവിടെ നിന്നുമുള്ള എഴുന്നുള്ളത്ത്?'
ബാക്കി കൂടി വിവരിക്കാമായിരുന്നു..:)

ഫസല്‍ അനുഭവം കൊള്ളാം..;)

ബാജി ഓടംവേലി said...

കൊള്ളാം
ബാക്കികൂടി പറയുക

ഏ.ആര്‍. നജീം said...

പാവം ഭര്‍ത്താക്കന്മാര്‍ !

:)

ശ്രീഹരി::Sreehari said...

പാവം ST ക്കാര്‍...എന്നും അനുഭവിക്കുന്നു... :( ബാക്കി കൂടി എഴുതൂ

Areekkodan | അരീക്കോടന്‍ said...

നല്ല അനുഭവം....ബാക്കികൂടി പറയുക

മന്‍സുര്‍ said...

ഫസല്‍...

കൊള്ളാം....പോരട്ടെ...ബാക്കിഭാഗങ്ങള്‍ സെന്‍സറില്ലാതെ

നന്‍മകള്‍ നേരുന്നു