Tuesday, January 22, 2008

ചിതറിയ ചിന്ത


ക്ലാവ് പിടിച്ച ചിതറിയ ചിന്തയെ
നുരപ്പിച്ചും പതിയെ പുണര്‍ന്നും
ലഹരിയുടെ വാറ്റു തുള്ളികള്‍...

അരിച്ചിറങ്ങിയ രാവിന്‍റെ കുളിരിന്
കുട്ടും പിന്നെ ചൂടുമേകിയീ കവിത
കൂടെ നിലാവില്‍ പൂത്ത കിനാക്കളും

അന്തിവെട്ടത്തിന്‍റെ പൊന്‍ പ്രഭയില്‍
മിന്നിയ ലഹരിയുടെ പളുങ്കു പാത്രം
താജിന്‍റെ വെണ്ണക്കല്ലില്‍ തട്ടിച്ചിതറി..

പൊട്ടിത്തകര്‍ന്ന പ്രണയ മണിവീണകള്‍
കെട്ടഴിഞ്ഞു വീണ യമുനാ നദീതീരം
പൊഴിക്കുന്നു വീണ്ടും കണ്ണുനീര്‍ നാദം

പ്രണയം പൊഴിച്ച രാജന്‍റെ ഒരു തുള്ളി
മിഴിമുത്തിലലിഞ്ഞ് പ്രണയ കുടീരം.....
ഒഴുകും യമുനക്ക് കണ്ണുനീരുറവയായ്..

6 comments:

ഗിരീഷ്‌ എ എസ്‌ said...

ആര്‍ദ്രവും
സ്നിഗ്ധവുമായ എഴുത്ത്‌....

തുടരുക

പ്രിയ ഉണ്ണികൃഷ്ണന്‍ said...

നല്ല ഒഴുക്കോടെയുള്ള എഴുത്ത്...

മിന്നാമിനുങ്ങുകള്‍ //സജി.!! said...

പ്രണയം പൊഴിച്ച രാജന്‍റെ ഒരു തുള്ളി
മിഴിമുത്തിലലിഞ്ഞ് പ്രണയ കുടീരം.....
ഒഴുകും യമുനക്ക് കണ്ണുനീരുറവയായ്..
നന്നായിരിക്കുന്നു ഫസല്‍..

ബാജി ഓടംവേലി said...

പ്രണയം പൊഴിച്ച രാജന്‍റെ ഒരു തുള്ളി
മിഴിമുത്തിലലിഞ്ഞ് പ്രണയ കുടീരം.....
ഒഴുകും യമുനക്ക് കണ്ണുനീരുറവയായ്..
nalla varikal

ജ്യോനവന്‍ said...

ഇഷ്ടമായി.......
ഒരുതരം പ്രത്യേകത ഒളികണ്ണിടുന്ന എന്തോ രൂപഭംഗി.

CHANTHU said...

നല്ല കവിത.