Thursday, April 24, 2008

ശശിമാഷ്

വിവരം അനുസരിച്ചായിരുന്നില്ല, മറിച്ച് ഉയരം അനുസരിച്ചായിരുന്നു ഞങ്ങളെ ക്ലാസ്സില്‍ ആദ്യബഞ്ചുകളില്‍ ഇരുത്തിയിരുന്നത്. ആ ഒരു സംവരണത്തിന്‍റെ കഷ്ടകാല ആനുകൂല്യത്തില്‍ ഞാന്‍ അഞ്ചാം ക്ലാസ് മുതല്‍ പത്താം ക്ലാസ്സ് വരെ ആദ്യ ബഞ്ചിലെ മൂന്നാമനോ നാലാമനോ ആയി അദ്ധ്യാപകരുടെ നോട്ടത്തിന്‍റെ മുഴുവന്‍ തീക്ഷ്ണതയും നെഞ്ചില്‍ ഏറ്റുവാങ്ങി കാലം കഴിച്ചു കൂട്ടുന്നത്തിനിടക്ക് ആറാം ക്ലാസ്സില്‍ നടന്ന ഒരു ചെറിയ സംഭവം ഓര്‍മ്മയിലെത്തുന്നു...

ഞങ്ങളുടെയൊന്നും കണ്ണിലുണ്ണിയായിരുന്നില്ല ശശിമാഷ് (കീറാമുട്ടി എന്ന് ഓമനപ്പേര്, മാഷുടെ കയ്യിലിരുപ്പ് തന്നെ പേരിന്‍റെ ഉറവിടമെന്ന് എത്ര വര്‍ഷം കഴിഞ്ഞും ഈ സ്ക്കൂള്ളില്‍ വരുന്ന ഞങ്ങളുടെ പരമ്പരകള്‍ക്ക് ആരും പറഞ്ഞു കൊടുക്കാതെ തന്നെ മനസ്സിലാക്കാന്‍ കഴിയുന്ന രീതിയില്‍ ഞങ്ങളുടെ പൂര്‍വികര്‍ മടിയിലിരുത്തി ഇട്ട പേര്) അനേകയിരം വിദ്ധ്യാര്‍ത്ഥികളുടെ പ്രാര്‍ത്ഥന കേട്ടീട്ടാവണം ഞങ്ങളൊക്കെ ആ സ്ക്കൂളില്‍ നിന്ന് പോരുവോളം ശശിമാഷ് അവിടുത്തെ 'ഹെഡ്മാഷ്' ആയിരുന്നില്ല, പക്ഷെ എന്നും ശശിമാഷിന്‍ ഹെഡ്മാഷേക്കാള്‍ പവര്‍ ഉണ്ടായിരുന്നു, കാരണം ഞങ്ങളുടെ ഹെഡ്മാസ്റ്റര്‍ പ്രഭാകരന്‍ മാസ്റ്റര്‍ ഒരു പാവം ആയിരുന്നു തെറ്റുകുറ്റങ്ങളുടെ ശിക്ഷ നടപ്പിലാക്കുന്നതും അത് കണ്ടുപിടിക്കുന്നതും ശശിമാഷ് തന്നെ.

സ്ഥിരമായി പൊളിഞ്ഞ ജനലിലൂടെ പുറത്തക്ക് ചാടി ക്ലാസ്സ് കട്ട് ചെയ്തിരുന്ന വിനയനെ എന്തോ മാഷിന്‍ തല്ലി പൂതി തീരാതെ ഇരുന്നിരുന്ന ഒരു കാലയളവിലാണ്, കാസ്സിനു പുറത്തെ മരച്ചുവട്ടില്‍ വിനയന്‍ ഒറ്റക്കിരുന്ന് ബീഡി വലിക്കുന്നത് കണ്ട ഞങ്ങള്‍ ഒന്നു രണ്ട് കൂട്ടുകാര്‍ ചേര്‍ന്ന് ശശിമാഷുടെ തിരുശ്രദ്ദയില്‍പ്പെടുത്തിയത്. അങ്ങനെ ഒറ്റുകൊടുക്കുവാനുള്ള കാരണം വിനയന്‍ ഞങ്ങളോട് വിനയം കാണിക്കാറില്ല എന്നതു മാത്രമല്ല ഇടക്ക് മിഠായി കൊടുക്കാത്തതിനും മറ്റും ഞങ്ങളെ പൊക്കിയിട്ട് ഇടിക്കാറുണ്ട് ഈ വിനയന്‍ പിന്നെ ശശിമാഷുടെ പ്രീതി പിടിച്ചു പറ്റുക എന്നതും ഒരു ഹിഡന്‍ അജണ്ടയായിരുന്നു.

കേട്ട പാതി കേള്‍ക്കാത്ത പാതി മാഷ് ചൂരലുമായി ഞങ്ങളേയും തട്ടിമാറ്റി വിനയന്‍റെ പുകച്ചുരുള്‍ തേടി ക്ലസ്സിന്‍റെ ജനല്‍ വരെ എത്തിയതും, ഇതു കണ്ട് വിനയന്‍ ഒരു ഫ്രഷ് പുക മഷെ ലക്ഷ്യമാക്കി തൊടുത്തു വിട്ടു, ഉടനെ മാഷ് പൊളിഞ്ഞ ജനലിലൂടെ പുറത്തേക്ക് കടന്നതും കാലു തെറ്റി താഴോട്ടു വീണു. ഞങ്ങള്‍ ഓടിച്ചെല്ലുമ്പോഴേക്കും മാഷ് തട്ടിക്കുടഞ്ഞെഴുന്നേറ്റിരുന്നുവെങ്കിലും മാഷുടെ അരിശം തീര്‍ന്നിരുന്നില്ല. വിനയന്‍ ഓടിപ്പോയ വഴിനോക്കി മാഷ് എന്തോ പറയുന്നതിനിടയിലാണ്‍ ഞങ്ങളിലൊരാള്‍ ചോദിച്ചത്, മാഷെ എന്തെങ്കിലും പറ്റിയോ? ശരീരം മുഴുവനോടെയുള്ള ഒരു വിറയോടെ ഒരു അലറലാണ്‍ അതിനുത്തരമായി കിട്ടിയത് 'പോടാ...'

ഒരു വാക്കിന്‍ എത്ര തരം ഭാവം കൊടുക്കാം എന്ന ഒരന്വോഷണം എവിടെ തുടങ്ങി എവിടെ അവസാനിച്ചാലും മാഷുടെ ആ പോടാ വിളി അതിന്‍റെയൊന്നും അതിര്‍വരമ്പുകള്‍ക്കകത്ത് ഒതുങ്ങുന്നുതായിരുന്നില്ല. ഒരു പോടാ വിളി മഷോട്, നമ്മേ അടുപ്പിക്കുന്ന വിധം...

10 comments:

തോന്ന്യാസി said...

ഫസലിക്കാ ആ ബഞ്ച്ഇലിരുത്തുന്നകാര്യം ഇഷ്ടായി,
ഞാന്‍ ഞങ്ങടെ ക്ലാസിലെ ആദ്യ ബ്ഞ്ചിലെ ആദ്യ സ്ഥാനക്കാരനായിരുന്നു.......

തൂലിക said...

Hridyamaaya vivaranam Fazal
Rasakaramaayi avatharippichu, aashamsakal...

Sunith Somasekharan said...

veendum class muriyilekku kondu poyathinu nandi

സ്‌പന്ദനം said...

ഫസലിക്കാ.....കീറാമുട്ടിയുടെ അടിയുടെ ചൂടറിഞ്ഞിരുന്നോ എപ്പോഴെങ്കിലും..ഞങ്ങള്‍ക്കുമുണ്ടായിരുന്നു ഇങ്ങിനെ കുറേ കഥാപാത്രങ്ങള്‍.....പാട്ടസാര്‍(സംഗീത മാഷാണ്‌. പാട്ടാണല്ലോ വിഷയം അങ്ങിനെ പാട്ടയായി.) പിന്നൊന്ന്‌ ദുര്‍വാസാവ്‌...(ഭയങ്കര ദേഷ്യം..സീരിയസ്‌..).സ്‌പീഡ്‌ ബോട്ട്‌ (ബെല്ലടിക്കേണ്ട താമസം ക്ലാസിലെത്തും). ഏകകോശം (ബയോളജിയാണ്‌ പൊക്കം കുറഞ്ഞതു കൊണ്ട്‌ പേരു വീണു.).....

Unknown said...

പാവം വിനയന്‍ വേണ്ടായിരുന്നു ഫസല്‍

യൂനുസ് വെളളികുളങ്ങര said...

hai fazal i like your blog, i read well, dont miss understod by using malayalam

അരുണ്‍കുമാര്‍ | Arunkumar said...

കൊള്ളാം... :)

Anonymous said...

ശശിമാശ്‌ ............. എന്നാപ്പിന്നെ താങ്കള്‍ക്ക്‌ വേറെ വല്ല മാശിനെയും കുറിച്ച്‌ എഴുതിയാല്‍ പോരായിരുന്നോ. ശ്രീ ശ്രീ സന്തോഷ്‌ മാധവന്‍ മാഷ്‌ ഇപ്പോള്‍ എവിടെയാ............................

Anonymous said...

ശശിമാശ്‌ ............. എന്നാപ്പിന്നെ താങ്കള്‍ക്ക്‌ വേറെ വല്ല മാശിനെയും കുറിച്ച്‌ എഴുതിയാല്‍ പോരായിരുന്നോ. ശ്രീ ശ്രീ സന്തോഷ്‌ മാധവന്‍ മാഷ്‌ ഇപ്പോള്‍ എവിടെയാ............................

ബാലചന്ദ്രന്‍ ചീറോത്ത് said...

ഒന്നിന്റേയും അടിസ്ത്ഥാനം വിവരം അല്ല, മറ്റ്‌ എന്തൊക്കെയോ ആണെന്ന് അറിയുക.