Tuesday, September 16, 2008

'സൈലന്‍റ്'

കോളേജ് പ്രിന്‍സിപ്പല്‍ ശശികലട്ടീച്ചറേക്കുറിച്ചോര്‍ക്കുമ്പോള്‍ 'സൈലന്‍റ്' എന്നവാക്കാണോര്‍മ്മയിലേക്കോടിയെത്തുക, അത്രക്കുണ്ട് ഞങ്ങളുടെ അനുസരണയും ട്ടീച്ചറുടെ ആ വാക്കിനോടുള്ള ആസക്തിയും.

ഞാനാദ്യമായി കവിതയെഴുതുന്നത്(അന്നത്തെക്കാലത്ത് അതും കവിതയായിരുന്നു) കോളേജില്‍ പഠിക്കുന്ന കാലത്താണ്, ആദ്യമായി കവിതയെഴുതുന്നതും 'കോളേജ്ഡേ'യോടനുബന്ധിച്ചുള്ള മത്സരത്തിലും. ഇംഗ്ളീഷില്‍ നല്ല പാണ്ഡിത്യമുള്ള ഇംഗ്ലീഷ് കവയിത്രിയുമായ പ്രിന്‍സിപ്പല്‍ തന്നെയായിരുന്നു മലയാളം പ്രൊഫ രാജശ്രീട്ടീച്ചറുടെ അഭാവത്തില്‍ കവിതക്ക് മാര്‍ക്കിട്ടത്, അതുകൊണ്ട് തന്നെ സ്വാഭാവികമായും ആന്നത്തെ കോളേജ് ആസ്ഥാന കവികളെ പിന്തള്ളി എനിക്കായിരുന്നു ആ വര്‍ഷത്തെ കവിതയിലെ ഒന്നാം സ്ഥാനം.

ദിവസങ്ങള്‍ ആഴ്ച്ചകളായി, അന്നൊരു ബുധനാഴ്ച്ചയായിരുന്നു, പ്യൂണ്‍ വന്ന് എന്നെ ഓഫീസിലേക്ക് വിളിപ്പിച്ചു, തെല്ലൊരു ജാടയോടെ ഞാന്‍ ഓഫീസിലെത്തിയപ്പോള്‍ ഉള്ളൊന്നു പിടഞ്ഞു, രാജശ്രീട്ടീച്ചര്‍ ലിവ് കഴിഞ്ഞെത്തിയിരിക്കുന്നു, പുതിയ കവി ജേതാവിനെ കാണാനായിരുന്നു എന്നെ വിളിപ്പിച്ചത്, ഞങ്ങളുടെ മലയാളം അദ്ധ്യാപികയായിരുന്നെങ്കിലും മലയാളഭാഷയിലെ നമുക്കുള്ള കഴിവ് സ്വയം മനസ്സിലാക്കി മലയാളം ക്ലാസ്സുകള്‍ സ്ഥിരമായി കട്ട് ചെയ്യാറുള്ളതുകൊണ്ട് ട്ടീച്ചറെ അത്രക്ക് മുന്‍ പരിജയമില്ലായിരുന്നു, ട്ടീച്ചര്‍ക്ക് എന്നേയും.

എന്നെക്കണ്ടപ്പോള്‍ ടീച്ചര്‍ എഴുന്നേറ്റു വന്ന് 'നമുക്കല്‍പ്പം മാറിയിരുന്ന് സംസാരിക്കാം' എന്ന് പറഞ്ഞപ്പോള്‍ ഉള്ളൊന്നു പിടച്ചു, നെറ്റിയിലെ വിയര്‍പ്പ് പതുക്കെ കൈകൊണ്ട് തന്നെ തുടച്ച് സന്തോഷം കൈവിടാതെ ടീച്ചറിനഭിമുഖമായി ഇരുന്നു. എഴുതിയ കവിത വായിച്ചു, ടീച്ചര്‍ ചെറുപുഞ്ചിരിയോടെ പറഞ്ഞു, ഞാന്‍ വാമോഴിയാലൊന്നും തിരിച്ചു പറഞ്ഞില്ലെങ്കിലും സന്തോഷം എന്ന രീതിയില്‍ തലയാട്ടി. പിന്നെ കവിത കൊള്ളാം എന്ന് തോന്നിയില്ല, പക്ഷെ തനിക്ക് ഭാഗ്യമുണ്ട്, ഫസ്റ്റ് പ്രൈസ് കിട്ടാന്‍ കാരണം താന്‍ മാത്രമാണ്‍ രണ്ട് പേജിലായി കവിതയെഴുതിയത്, മറ്റുള്ളവരെല്ലാം ഒറ്റപേജില്‍ അവരുടെ കവിത ഒതുക്കിയിരുന്നു..അതെങ്ങിനെ രണ്ടുപേജില്‍ എഴുതിയതുകൊണ്ട് എനിക്ക് ഒന്നാം സ്ഥനം കിട്ടിയത് എന്ന ഭാവത്തില്‍ ഞാന്‍ ടീച്ചറെ നോക്കിയപ്പോള്‍ ടീച്ചര്‍ മുഴുമിപ്പിച്ചു, പ്രിന്‍സിപ്പല്‍ ഓരോ പേജിനും തനിക്ക് അഞ്ച് അഞ്ച് മാര്‍ക്കിട്ടിട്ടുണ്ട്, എന്നാല്‍ ഒറ്റപേജില്‍ തന്നെ കവിതയെഴുതി എന്നേക്കാള്‍ മാര്‍ക്ക് വാങ്ങിയ ഒത്തിരിപേരുണ്ടത്രേ.., അതുകൊണ്ട് തന്നെ മറ്റുള്ളവരെ പിന്തള്ളി ഞാന്‍ പത്തില്‍ പത്ത് മാര്‍ക്കോടെ ഫസ്റ്റ് പ്രൈസിന്‍ അര്‍ഹനാവുകയായിരുന്നു. (പത്തില്‍ പത്ത് മാര്‍ക്ക് തന്ന് എന്നെ ഒന്നാമനാക്കിയതില്‍ ക്ലാര്‍ക്കിനും നിരുപദ്രവമായ പങ്കുണ്ടായിരിക്കാം).

പക്ഷെ ഇക്കഥ ആരോടും പറയരുത് എന്ന് രാജശ്രീട്ടീച്ചര്‍ എനിക്ക് താക്കീത് തന്നു, നാളുകളേറെ കഴിഞ്ഞെങ്കിലും രാജശ്രീടീച്ചറെ കാണുമ്പോള്‍ ഞാന്‍ ഒഴിഞ്ഞുമാറി നടക്കാന്‍ തുടങ്ങി, പ്രിന്‍സിപ്പലിനെ കാണുമ്പോള്‍ അല്‍പം കുറ്റബോധം എനിക്കുണ്ടാകുമെങ്കിലും ടീച്ചര്‍ എന്നെ കാണുമ്പോള്‍ എപ്പോഴും ഒരു പുഞ്ചിരി തന്നേ വിടാറുള്ളൂ, അതിന്‍ പല അര്‍ത്ഥങ്ങളും ഉണ്ടെന്ന് ഞാന്‍ മനക്കണക്കു കൂട്ടി, ഇതൊക്കെയാണെങ്കിലും ടീച്ചര്‍ കടന്ന് വരുമ്പോള്‍ ഞാനെപ്പോഴും സൈലന്‍റെ ആകാന്‍ ശ്രദ്ധിക്കുമായിരുന്നു, കാരണം ബഹളത്തിന്‍റെ ഇടയില്‍ ടീച്ചര്‍ എന്നും ഇഷ്ടപ്പെട്ടിരുന്ന വാക്കും പ്രവര്‍ത്തിയും സൈലന്‍റെ ആയിരുന്നു..


17 comments:

ഫസല്‍ ബിനാലി.. said...

ആകസ്മികമായി ഇന്നലെ ബഹ്‌റൈന്‍ എയര്‍പ്പോര്‍ട്ടില്‍ വെച്ച് ശശികലട്ടീച്ചറെ കണ്ടപ്പോള്‍ ഓര്‍മ്മ വന്ന സംഭവം..

vipiz said...

സ്‌കൂള്‍ ജീവിതത്തിലേക്കുള്ള ഒരു തിരിച്ചു പോക്ക് എന്തായാലും ഒരു കവിയകാന്‍ പറ്റിയല്ലോ

ജിജ സുബ്രഹ്മണ്യൻ said...

പഴയ കവിതാ രചയിതാവിനെ കുറിച്ചുള്ള ഓര്‍മ്മകള്‍ നന്നായി..സ്കൂള്‍ പഠനകാലത്തേക്ക് ഒരു തിരിച്ചു പോക്ക്...

siva // ശിവ said...

ഓര്‍മ്മകള്‍ അത് ഒരു നാളും അവസാനിക്കാതിരിക്കട്ടെ...

MOHAN PUTHENCHIRA മോഹന്‍ പുത്തന്‍‌ചിറ / THOONEERAM said...

പതിവു പോലെ കവിതയായിരിക്കുമെന്നാണ് തലക്കെട്ടു കണ്ടപ്പോള്‍ തോന്നിയത്. പതിവു തെറ്റിച്ചെങ്കിലും ഓര്‍മ്മക്കുറിപ്പ് കവിതയെക്കുറിച്ചു തന്നെ. ആകസ്മികമായ കണ്ടുമുട്ടലുകള്‍, അതു തുറന്നിടുന്ന ഓര്‍മ്മകളുടെ വാതായങ്ങള്‍ ... നന്നായിരിക്കുന്നു.

നരിക്കുന്നൻ said...

എങ്കിലും ഫസൽ ഭായ്‌ ആ പഴയ രണ്ട്‌ പേജ്‌ കവിത ഒന്ന് വായിക്കണമെന്ന് അതിയായ കൊതി. അടുത്ത്‌ തന്നെ അത്‌ പോസ്റ്റൂ...

നല്ല ഓർമ്മകുറിപ്പ്‌.

ente gandarvan said...

ഒരു കവിയാണെന്ന തിരിച്ചറിവ് അന്നെയുണ്ടല്ലേ ..കൊള്ളാം..
നല്ല പോസ്റ്റ് ..congrats

Sapna Anu B.George said...

ഓരോ റ്റീച്ചര്‍മാര്‍ക്കും സാറന്മാര്‍ക്കും ഇങ്ങനെ എന്തെങ്കിലും പ്രത്യേകതകള്‍ കാണും.... ഇതൊക്കെ ഓര്‍ത്തിരിക്കുന്നതു തന്നെ ഒരു നല്ല കാര്യം തന്നെ.

Sapna Anu B.George said...

ഓരോ റ്റീച്ചര്‍മാര്‍ക്കും സാറന്മാര്‍ക്കും ഇങ്ങനെ എന്തെങ്കിലും പ്രത്യേകതകള്‍ കാണും.... ഇതൊക്കെ ഓര്‍ത്തിരിക്കുന്നതു തന്നെ ഒരു നല്ല കാര്യം തന്നെ.

പ്രയാസി said...

ആ കവിത പോസ്റ്റൂ..എന്നിട്ടു വേണം ആ ടീച്ചറെ കാണാന്‍..:)

ഹന്‍ല്ലലത്ത് Hanllalath said...

പാവം ശശികല ടീച്ചര്‍....

പെരുന്നാള്‍ ആശംസകള്‍....

d said...

:) പേജിന്റെ എണ്ണം നോക്കി മാര്‍ക്കിട്ട കഥ കലക്കി. ഉപന്യാസത്തിനാണ് ഇങ്ങനെ മാര്‍ക്കു വീഴുക എന്ന് കേട്ടിട്ടുള്ളത്. ഇത് കൊള്ളാം..

ബഷീർ said...

ഈ പങ്കുവെക്കലിനു നന്ദി..

കവിതയും വായിക്കാന്‍ ആഗ്രഹം

മേരിക്കുട്ടി(Marykutty) said...

ഇതു പണ്ടു പോലീസുകാര്‍ പേപ്പര്‍ നോക്കിയത് പോലെ ആയല്ലോ!

B Shihab said...

നല്ല ഓർമ്മകുറിപ്പ്‌

Rani Ajay said...

ചുളുവില്‍ ആസ്ഥാന കവി ആയല്ലോ .. കൂടെ മല്‍സരിച്ചവര്‍ ഈ പോസ്റ്റ്‌ കാണേണ്ട കേട്ടോ

Sureshkumar Punjhayil said...

Nalla ormakal... Enneyum kaipidichu...!

Manoharam, Ashamsakal...!!!