Wednesday, August 12, 2009

മരുപ്പച്ച തേടുന്നവര്‍







വയറിനു മുകളില്‍ വെച്ചയാള്‍ ആ മുഷിഞ്ഞ പാസ്സ്‌പോര്‍ട്ടില്‍ എന്തോ പരതുന്നുണ്ടായിരുന്നു. അന്വാഷിച്ചതു കണ്ടുകിട്ടാത്ത നിരാശയെന്നപോലെ പാസ്സ്‌പോര്‍ട്ടിലെ പേരു വായിച്ചു, 'ലക്ഷ്മി വെങ്കിട്ട മൂര്‍ത്തി'. എഴുത്തിലെ സുഖം പോരാഞ്ഞിട്ടോ എന്തോ അയാള്‍ ആന്ധ്രക്കാരിയുടെ മുഖത്തേക്ക് നോക്കി അയാള്‍ക്കറിയാവുന്ന തെലുഗുവില്‍ ചോദിച്ചു..


നിനു പേരു?


'...ലക്ഷ്മി...' പേരു പറയുന്നതിനു മുമ്പും പിമ്പും അവളുടെ വാക്ക് മുറിഞ്ഞിരുന്നു


അയാള്‍ പിന്നെയും, പിള്ളൈന്താ?


'ഉം..'.നാലു വര്‍ഷത്തെ വരണ്ട ദാമ്പത്യമോര്‍ത്തവള്‍ മൂളി


എന്തവന്തി പിള്ളലു?


'മുവ്വരു'.. കുട്ടികളെ കുറിച്ചു ചോദിച്ചപ്പോള്‍ അവളുടെ കണ്ണുകളില്‍ ഏതെന്നില്ലാത്ത നിറങ്ങള്‍ മാറിമറഞ്ഞു.


കറുത്തു തടിച്ചു വീര്‍ത്ത അയാള്‍ ഒന്നിളകിയിരുന്നപ്പോള്‍ ആന്ധ്രക്കാരിയെ ഗള്‍ഫിലേക്ക് കയറ്റിവിടാന്‍ കൊണ്ടുവന്ന ഏജന്‍റെ കാബിനു പുറത്തേക്കിറങ്ങി.


അയാളുടെ ഊഴമെത്തിയതു പോലെ അയാള്‍ പ്രയാസപ്പെട്ട് കസേരയില്‍ നിന്നെഴുന്നേറ്റ് അവളുടെ അരികിലെത്തി അവളെ വാരിയെടുത്തു. ഏജന്‍റെ പറഞ്ഞു കൊടുത്തതുകൊണ്ടാവണം അവളുടെ മനസ്സു പിടച്ചു പോയാപ്പോഴും അവള്‍ പിടക്കാതിരുന്നത്. അവളുടെ തോളിലെ ഭാരക്കൂടുതല്‍ കൊണ്ടോ എന്തോ ആ തടിച്ചുവീര്‍ത്ത ട്രാവലുടമയുടെ ഭാരമവള്‍ അറിയാതെ പോയത്..


ഷര്‍ട്ടിന്‍റെ കുടുക്കുകള്‍ കൂട്ടുന്നതിനിടയില്‍ അയാള്‍ തള്ളവിരല്‍ ഉയര്‍ത്തി ബലേഭേഷ് ചിഹ്നം കാണിച്ചു.


'സാബ് കബീ ബേജേഗാ മുജേ ദുബായ്' അറിയാവുന്ന ഹിന്ദി കൂട്ടിയിണക്കിയവള്‍ ചോദിച്ചു.


അവളുടെ മുഖത്തു നോക്കാതെ അയാള്‍ മറുപടി പറഞ്ഞു,
'ജല്‍ദി'


മരുഭൂമിയിലെങ്ങോ തന്നെയും കാത്തിരിക്കുന്ന പച്ചത്തുരുത്തോര്‍ത്തവള്‍ ഒലിച്ചിറങ്ങിയ കണ്ണുനീര്‍ സാരിത്തലപ്പുകൊണ്ട് തുടച്ചുമാറ്റി എഴുന്നേറ്റു.

4 comments:

Koonanurumpu said...

കഷ്ടം എന്നല്ലടെ എന്ത് പറയാന്‍ , ചൂക്ഷനതിരയാവുന്ന പാവങ്ങള്‍ -
കഴുകന്മാര്‍ കഴുവേറികള്‍

anoopesar said...
This comment has been removed by the author.
anoopesar said...

സത്യം

khader patteppadam said...

നൊംബരപ്പെടുത്തി